Q-സിനിമയില്‍ 140 രൂപയുടെ ടിക്കറ്റ് എടുത്തു ഈ ചിത്രം കാണേണ്ടി വന്ന ഹതഭാഗ്യനാണ് ഈ ഞാന്‍.ഹതഭാഗ്യന് എന്ന് പറഞ്ഞപ്പോള്‍ തന്നെ ഈ ചിത്രത്തിന്റെ മേന്മ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.എന്നാ തുടങ്ങട്ടെ?
കൃഷ്ണന് കുട്ടി എന്നാ കുഞ്ചാക്കോ ബോബന്റെ അച്ചന് മുന്‍ഷി മാസ്റ്റര്‍(വിജയ രാഘവന്)101 ശതമാനം ഗാന്ധിയനാണ്.മകന് ഉഡായിപ്പിന്റെ രാജാവും ...നല്ല പെണ്ണിനെ കൊണ്ട് കെട്ടിച്ചാല്‍ മകന് നന്നായേക്കാം എന്ന പ്രതീക്ഷയില്‍ ഗാന്ധിയന്‍ ജീവിത ശൈലി പിന്തുടരുന്ന കോടീശ്വരിയായ അഭിരാമിയെ(സംവ്രത സുനില്‍) കല്യാണം കഴിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന മുന്‍ഷി മാസ്റ്റര്‍.101 പേരെ സംഘടിപ്പിച്ചു കൊണ്ട് നടക്കുവാന്‍ പോകുന്ന സമൂഹ വിവാഹത്തിന്റെ സംഘാടക കൂടിയാണ് അഭിരാമി.കല്യാണത്തിനു വന്നു ചേരുന്ന കോമാളികളുടെ പടയില്‍ ജയസൂര്യമുതല്‍ സലിം കുമാര്‍ വരെ ഉണ്ട്.
ഇത്രയേ ഞാന്‍ പറയൂ കാരണം കുറെ ഭാഗം ഞാന്‍ ഉറക്കത്തില്‍ ആയിപ്പോയി, ഇനി വേണമെങ്കില്‍ നിങ്ങള്‍ക്കും ഒരു കാര്യം ചെയ്യാം എന്നെ പോലെ പടത്തിനു കയറി രക്ത സാക്ഷി ആവുക......
ഇതിനൊക്കെ റിവ്യൂ എഴുതി ഞാന്‍ സമയവും ഊര്‍ജ്ജവും കളയാന്‍ ശ്രമിക്കുന്നില്ല...ഇതിനൊക്കെ ഇതു തന്നെ ധാരാളം... കൂടാതെഇഡിയട്സ് എന്ന ചിത്രം കണ്ടതിന്റെ ക്ഷീണം വേറെയും....
ഹ ഹ ഹ...
ReplyDelete